SignIn
Kerala Kaumudi Online
Friday, 26 April 2024 9.33 PM IST

കോവിലൻ ആരുടെ തൂലികാനാമമാണ്? ചീയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

psc

1. 2005 ൽ പാർലമെന്റ് പാസാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടി?

2. പത്ത് വർഷക്കാലം മണിപ്പൂരിൽ നിരാഹാര സമരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?

3. ഹിമാലയ പർവ്വതരൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി?

4. സൈമൺ കമ്മീഷൻ വിരുദ്ധപ്രകടനത്തിന് നേരെയുണ്ടായ ലാത്തിചാർജ്ജിനെത്തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യസമരസേനാനി?

5. ഇന്ത്യയുടെ സ്വാതന്ത്ര്യപതാകയായി ത്രിവർണ്ണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?

6. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യസംസ്ഥാനം?

7. സമുദ്രനിരപ്പിൽനിന്ന് ഒന്നരമീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം?

8. ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്?

9. ഇന്റർനാഷണൽ ഡേ ഒഫ് നോൺ വയലൻസ്?

10. രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?

11. ഏത് രാജ്യത്തിന്റെ മാതൃകയിലാണ് ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾ ആരംഭിച്ചത്?

12. ഇന്ത്യയിലെ ഏക അഗ്നിപർവതം എവിടെ സ്ഥിതിചെയ്യുന്നു?

13. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി?

14. അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളൂ മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ് ഇത് ആരുടെ വാക്കുകൾ?

15. മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം?

16. ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ തീയതി?

17. കോവിലൻ ആരുടെ തൂലികാനാമമാണ്?

18. എം.ടി വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

19. പരീക്കുട്ടി ഏത് കൃതിയിലെ കഥാപാത്രമാണ്?

20. ലോകജലദിനമായി ആചരിക്കപ്പെടുന്നതെന്ന്?

21. ലോകസമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത്?

22. ഏത് സംസ്ഥാനത്തിന്റെ സെക്രട്ടേറിയറ്റ് മന്ദിരമാണ് റൈറ്റേഴ്സ് ബിൽഡിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്?

23. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്?

24. 2013 ലെ G-20 രാജ്യങ്ങളുടെ ഉച്ചകോടി നടന്നതെവിടെ?

25. മേദിനി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?

26. ലോകത്തിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉല്പാദിപ്പിക്കുന്ന രാജ്യം?

27. ആപ്പിൾ കാർട്ട് എന്ന കൃതി ആരുടെ രചനയാണ്?

28. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം?

29. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് ഏതിലാണ്?

30. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന അയിര് ഏത്?

31. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ എന്നു പറയുന്നത്?

32. പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു?

33. മനുഷ്യനിൽ എയ്ഡ്സ് രോഗത്തിന് കാരണമായ രോഗാണു?

34. ഒരു ആവാസവ്യവസ്ഥയിലെ ഉല്പാദകർ എന്നറിയപ്പെടുന്നവ ഏത്?

35. ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത്?

36. തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം എത്രയായിരിക്കും?

37. ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്?

38. ഫൈലിൻ ചുഴലിക്കാറ്റ് ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം?

39. ചീയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

40. കണ്ണൂർജില്ലയിലെ മണൽവാരലിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന വനിത?

41. പൂർവതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

42. 163 ലോകരാജ്യങ്ങൾ ഒപ്പുവച്ച റാംസർ ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിലൊന്ന്?

43. ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വർഷം?

44. റൂർക്കേല ഉരുക്കുനിർമ്മാണശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ നിർമ്മിച്ചതാണ്?

45. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി?

46. കണ്ണൂരിലെ സെന്റ് ആഞ്ചെലോകോട്ട പണികഴിപ്പിച്ചതാര്?

47. കേരളാ ബാംബു കോർ‌പ്പറേഷന്റെ ആസ്ഥാനം?

48. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം?

49. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?

50. പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്?

ഉത്തരങ്ങൾ

(1)NREGS

(2) ഇറോംഷാനു ഷർമ്മിള

(3) സരസ്വതി നദി

(4) ലാലാലജ്പത് റായി

(5) ലാഹോർ സമ്മേളനം

(6) കേരളം

(7) കുട്ടനാട്

(8) വിഷ്ണു ഭട്ട് ഗോഡ്സേ

(9) ഒക്ടോബർ 2

(10) ജോസഫ് മേരി ജാക്വാഡ്

(11) സോവിയറ്റ് യൂണിയൻ

(12) ആൻഡമാൻ നിക്കോബാർ

(13) മംഗൾ പാണ്ഡെ

(14) വിവേകാനന്ദൻ

(15) അരുണാചൽ പ്രദേശ്

(16) 1942 ആഗസ്റ്റ് 8

(17) വി.വി. അയ്യപ്പൻ

(18) രണ്ടാമൂഴം

(19) ചെമ്മീൻ

(20) മാർച്ച് 22

(21) നെൽസൺ മണ്ടേല

(22) വെസ്റ്റ് ബംഗാൾ

(23) Article 29

(24) സെന്റ് പീറ്റേഴ്സ് ബർഗ്

(25) പരിസ്ഥിതി

(26) ജർമ്മനി

(27) ജോർജ്ജ് ബെർണാഡ് ഷാ

(28) വോയേജർ - 1

(29) ശൂന്യതയിൽ

(30) അയൺ പൈറൈറ്റ്സ്

(31) - 273 ഡിഗ്രി സെൽഷ്യസ്

(32) നാഫ്തലീൻ

(33)ഹ്യൂമൺ ഇമ്മ്യൂണോ വൈറസ്

(34) ഹരിത സസ്യങ്ങൾ

(35) കാർബൺ ഡൈ ഓക്സൈഡും മീഥേനും

(36) പൂജ്യം

(37) ഫിറമോൺ

(38) ഗോപാൽ പൂർ

(39) ഇടുക്കി

(40) ജസീറ

(41) ഭൂവനേശ്വർ

(42) ശാസ്താം കോട്ട കായൽ

(43) 2005

(44) ജർമ്മനി

(45) നിർഭയ

(46) ഫ്രാൻസിസ് കോ ഡി അൽമേഡ

(47) അങ്കമാലി

(48) ഉത്തർപ്രദേശ്

(49) രംഗനാഥ് മിശ്ര

(50) 5 മുതൽ 11 വരെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GK, WEEKLY
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.