മൊബൈൽ ഫോൺ പകുതി വിലയ്ക്ക് കിട്ടും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇനി വിശ്വസിക്കാം, മൊബൈൽ ഫോൺ മാത്രമല്ല., ലാപ്ടോപ്പ്, കമ്പ്യൂട്ടറുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ വൻ വിലകിഴിവിൽ വിറ്റഴിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഓൺലൈൻ മെഗാസ്റ്റോറായ ഫ്ളിപ്കാർട്ട്. ഇന്ന് രാത്രി 12 മണി മുതൽ ജൂൺ 16 വരെയാണ് ബിഗ് സേവിംഗ് ഡെയ്സ് സെയിൽ നടക്കുന്നത്.
മോട്ടറോളാ, ഗൂഗിള്‍, ആപ്പിള്‍, സാംസങ്, അസൂസ്, റിയല്‍മി, പോക്കോ, തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് ഡിസ്കൗണ്ട് ഉണ്ടാകും. കൂടാതെ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10 ശതമാനം കിഴിവും നൽകും.
റിയൽമി 8, റിയൽമി നാർസോ 30എ, വിവോ വി21 5ജി, പോകോ എം3, വിവോ എക്സ്60 5ജി, സാംസങ് എഫ്62, ഐഫോൺ 11, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ തുടങ്ങിയ സ്മാർട് ഫോണുകൾ ഇളവിൽ ലഭിക്കുന്നതാണ്. സ്മാർട് ഫോണുകൾക്ക് 40 ശതമാനം ഡിസ്കൗണ്ടും ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതോടെ ഏതാണ്ട് 50 ശതമാനത്തിലേറെ വിലകിഴിവിൽ ഫോണുകൾ ലഭ്യമാകും.
ബിഗ് സെയിൽസിനു വേണ്ടിയുള്ള ഫ്ലിപ്കാർട്ടിന്റെ പേജിൽ പറയുന്നത് അനുസരിച്ചാണെങ്കിൽ ഐഫോൺ 11 ഏകദേശം 49,999 രൂപയ്ക്ക് ലഭിക്കും എന്നാണ്. ഐഒഎസ് 14, 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എച്ച്ഡി എൽസിഡി പാനൽ, ആപ്പിളിന്റെ എ 13 ബയോണിക് പ്രോസസർ എന്നിവയാണ് ഐഫോൺ 11 ന്റെ പ്രധാന ഫീച്ചറുകൾ. പുറത്തെ വിപണിയിൽ 149,999 രൂപ വിലയുള്ള മോട്ടറോള റേസർ 5ജി 89,999 രൂപയ്ക്കാണ് വിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |