ബംഗളൂരു: പ്രശസ്ത കന്നഡ ദളിത് കവിയും നാടകകൃത്തും ആക്ടിവിസ്റ്റുമായ ഡോ. സിദ്ധലിംഗയ്യ (67) കൊവിഡ് ബാധിച്ച് മരിച്ചു. മേയ് നാലിന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച സിദ്ധലിംഗയ്യ കുറച്ചുദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ദളിത് മുന്നേറ്റത്തിനായി കർണാടകയിൽ 1974ൽ രൂപീകരിച്ച ദളിത് സംഘർഷ് സമിതിയുടെ സ്ഥാപകരിലൊരാളാണ്. 1980ൽ കർണാടക നിയമ നിർമ്മാണ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988ലും 2006 ലും എം.എൽ.എയായി. കന്നട വികസന അതോറിറ്റി മുൻ ചെയർമാനാണ്.
കന്നഡ സാംസ്കാരിക വകുപ്പിന്റെ പമ്പ പുരസ്കാരം, കർണാടക സാഹിത്യ അക്കാഡമി അവാർഡ്, നൃപതുംഗ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |