SignIn
Kerala Kaumudi Online
Thursday, 02 May 2024 7.19 AM IST

പെട്രോൾ വില വർദ്ധന: 21ന് വാഹനങ്ങൾ നിർത്തിയിട്ട് സമരം

petrol

തിരുവനന്തപുരം:പെട്രോൾ വില വർദ്ധനയ്ക്കെതിരെ 21ന് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് സമരം നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി തീരുമാനിച്ചു . സ്വകാര്യ വാഹനങ്ങളും പ്രക്ഷോഭത്തിൽ അണിചേരണമെന്ന് സമിതി അഭ്യർത്ഥിച്ചു.ആംബുലൻസുകളെ ഒഴിവാക്കും.

ഓൺലൈനായി യോഗം ചേർന്ന ട്രേഡ് യൂണിയൻ സംസ്ഥാന സംയുക്ത യോഗത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.എളമരം കരീം (സി.ഐ.ടി.യു),കെ.പി.രാജേന്ദ്രൻ (എ.ഐ.ടി.യു.സി), മനയത്ത് ചന്ദ്രൻ (എച്ച്.എം.എസ്),അഡ്വ. എ.റഹ്മത്തുള്ള (എസ്.ടി.യു),കെ.രത്നകുമാർ (യു.ടി.യു.സി) ,സോണിയ ജോർജ്ജ് (സേവ), വി.കെ.സദാനന്ദൻ (എ.ഐ.യു.ടി.യു.സി), അഡ്വ. ടി.ബി.മിനി (ടി.യു.സി.സി), കളത്തിൽ വിജയൻ (ടി.യു.സി.ഐ),കവടിയാർ ധർമ്മൻ (കെ.ടി.യു.സി),

വി.വി.രാജേന്ദ്രൻ (എ.ഐ.സി.ടി.യു),വി.സുരേന്ദ്രൻ പിള്ള (ജെ.എൽ.യു), കെ ചന്ദ്രശേഖരൻ (ഐ.എൻ.എൽ.സി),മനോജ് പെരുമ്പള്ളി (ജെ.ടി.യു), റോയി ഉമ്മൻ (കെ.ടി.യു.സി (ജോസഫ്) എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PETROL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.