തിരുവനന്തപുരം: രാജ്യദ്രോഹക്കേസ് പ്രതിക്ക് ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി. ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ആവശ്യപ്പെട്ടു. ലക്ഷദ്വീപ് പൊലീസിൽ നിന്ന് രക്ഷിക്കാമെന്ന് ഐഷാസുൽത്താനയോട് പറഞ്ഞ മന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കുമുള്ളതെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
അയിഷ സുൽത്താനയുമായി ലക്ഷദ്വീപ് എം.പി ചർച്ച നടത്തി
കൊച്ചി: രാജ്യദ്റോഹക്കുറ്റം ചുമത്തി കേസ് എടുത്ത ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര സംവിധായികയുമായ അയിഷ സുൽത്താനയെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ നേരിൽ കണ്ട് ചർച്ച നടത്തി. അയിഷയ്ക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും ഒപ്പമുണ്ടാകുമെന്നും എം.പി വാക്കു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |