SignIn
Kerala Kaumudi Online
Friday, 26 April 2024 6.47 PM IST

തക്കോലത്തിന്റെ ആരോഗ്യഗുണക്കുറിച്ചറിയാം 

thakkolam

ഭക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടുന്ന സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നാണ് തക്കോലം. കാണാൻ നക്ഷത്രാകൃതിയുള്ള തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. തക്കോലത്തിലെ പോളിഫിനോളുകളും ഫ്ളേവനോയിഡുകളും പോഷകങ്ങളും അതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ നൽകുന്നു.

ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാൻ തക്കോലത്തിന് പ്രത്യേക കഴിവുണ്ട്. ഭക്ഷണത്തിൽ തക്കോലം ഉൾപ്പെടുത്തിയാൽ ശരീരത്തിലെ ഹാനികരമായ ബാക്ടീരിയകളും വൈറസും ഇല്ലാതാകും.

വൈറ്റമിൻ എ, സി എന്നിവയടങ്ങിയ തക്കോലം കോശങ്ങളുടെ ആരോഗ്യം, ചർമത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.

തക്കോലമിട്ട് തിളപ്പിച്ച വെള്ളം ഗ്യാസ് ട്രബിൾ, ദഹനക്കേട്, ഓക്കാനം, വയറുവേദന എന്നിവയ്ക്ക് പരിഹാരമാണ്. ദിവസേന തക്കോലം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്ത്രീകളിലെ ആര്‍ത്തവവിരാമ പ്രശ്നങ്ങളായ ക്ഷീണം, ഉത്കണ്ഠ, പേശിവേദന തുടങ്ങിയവയ്ക്ക് ഫലപ്രദമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, THAKKOLAM, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.