വാഷിംഗ്ടൺ: ഇസ്രയേലിന് പുതിയ നയതന്ത്രപ്രതിനിധിയെ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വാൾ സ്ട്രീറ്റിലെ പ്രമുഖ ബാങ്കറും മുൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന തോമസ് ആർ നൈഡെസിനെയാണ് നിയോഗിച്ചത്. ഒരു മാസം കാത്തിരുന്ന ശേഷമാണ് ബൈഡന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നൈഡസ് ചുമതലയേൽക്കുന്നത്.
2011 മുതൽ 2013 വരെ ഒബാമ മന്ത്രിസഭയിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു നൈഡസ് അമേരിക്കയിലെ നാലാമത്തെ വലിയ ധനകാര്യസ്ഥാപനമായ മോർഗാൻ സ്റ്റാൻലിയുടെ ഉപമേധാവിയാണ്. ഇസ്രയേൽ അനുകൂല സംഘടനകളും പ്രമുഖ ഇസ്രയേൽ രാഷ്ട്രീയ നേതാക്കളും പുതിയ
പ്രതിനിധിയുടെ നിയമനത്തെ അഭിനന്ദിച്ചു. അടുത്തിടെ നടന്ന ഇസ്രയേൽ - പാലസ്തീൻ വിഷയത്തിൽ അമേരിക്കയുടെ നിലപാട് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിനാൽത്തന്നെ
ഇസ്രയേലിൽ അമേരിക്കയുടെ അടുത്ത പ്രതിനിധിയാരാകും എന്ന കാര്യത്തിലും ഏറെ ചർച്ചകൾ നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |