SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.02 PM IST

വിശ്വസിച്ചവരെല്ലാം പ്രതിസന്ധിഘട്ടത്തിലുണ്ടാവണമെന്നില്ല; ചെന്നിത്തലയ്‌ക്ക് സതീശന്‍റെ മറുപടി, ആള്‍ക്കൂട്ടമുണ്ടായതില്‍ ജാഗ്രത കുറവുണ്ടായെന്ന് വിശദീകരണം

v-d-satheesan

തിരുവനന്തപുരം: കെ സുധാകരന്‍റെ കെ പി സി സി അദ്ധ്യക്ഷ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായതില്‍ ജാഗ്രത കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജാഗ്രത കുറവണ്ടായി എന്നാണ് വ്യക്തിപരമായ അഭിപ്രായം. കെ പി സി സി ആസ്ഥാനത്തിന്‍റെ ഗേറ്റ് വരെ അടച്ചിട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ സുധാകരന്‍ സ്ഥാനമേല്‍ക്കുന്നത് കാണാന്‍ ആളുകള്‍ക്ക് ആവേശമായിരുന്നുവെന്നും സതീശൻ പറഞ്ഞു.

പി കെ കുഞ്ഞനന്തന്‍റെ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തു. എന്നിട്ട് കേസെടുത്തോയെന്ന് സതീശൻ ചോദിച്ചു. ഏകപക്ഷീയമായ കേസെടുക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോള്‍ കൊവിഡ് മാനദണ്ഡം പാലിച്ചിരുന്നോയെന്നും സതീശന്‍ ചോദിച്ചു.

പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരമാർശത്തിന് വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലുമുണ്ടാവണമെന്നില്ലെന്നും അത് സാധാരണ കാര്യമാണെന്നുമായിരുന്നു സതീശന്‍റെ മറുപടി. കൂടുതൽ കാര്യങ്ങൾ ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V D SATHEESAN, RAMESH CHENNITHALA, KPCC, COVID PROTOCOAL, CONGRESS;, K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.