SignIn
Kerala Kaumudi Online
Friday, 26 April 2024 4.42 PM IST

കൊവിഡ് മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ച ഓൺലൈൻ സ്ഥാപനം അടച്ചു പൂട്ടി

one

നാദാപുരം: ലൈസൻസ് ഇല്ലാതെയും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടും പ്രവർത്തിച്ച ഓൺലൈൻ ഡെലിവറി സ്ഥാപനം പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി അടച്ചുപൂട്ടി. കല്ലാച്ചി വളയം റോഡിൽ പ്രവർത്തിച്ചിരുന്ന ഡൽഹി വെറി എന്ന ഓൺലൈൻ ഉത്പന്ന വിതരണ സ്ഥാപനമാണ് അടച്ചുപൂട്ടിയത്. യാതൊരുവിധ ലൈസൻസും ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കഴിഞ്ഞദിവസങ്ങളിൽ രാത്രിയിൽ ഉൾപ്പെടെ പ്രവർത്തിച്ച സ്ഥാപനം അടച്ചുപൂട്ടാൻ പഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് നിർദ്ദേശം അവഗണിച്ചുകൊണ്ട് സ്ഥാപനം തുറന്നു പ്രവർത്തിച്ചതിനെ തുടർന്നാണ് അധികൃതർ നേരിട്ടെത്തി സ്ഥാപനം അടച്ചുപൂട്ടിയത്. പഞ്ചായത്ത് സെക്രട്ടറി എം. പി രജുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. മറ്റ് ഉദ്യോഗസ്ഥരായ വി.എൻ സുനിൽകുമാർ, ടി.പ്രതീഷ് കുമാർ, രേഷ്മ വടക്കയിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.