പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 588 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്ത് നിന്ന് വന്നവരും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്ന് വന്നതും 585 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.ജില്ലയിൽ ഇതുവരെ ആകെ 1,12,384 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ 319 പേർ രോഗമുക്തരായി.ആകെ രോഗമുക്തരായവരുടെ എണ്ണം 1,06,759 ആണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കവിയൂർ സ്വദേശി (38), 2) തിരുവല്ല സ്വദേശി (72),
3) കോഴഞ്ചേരി സ്വദേശി (54) എന്നിവരാണ് മരിച്ചത്.
കൂടുതൽ കൊവിഡ് രോഗികൾ
നാറാണംമൂഴി പഞ്ചായത്തിൽ
അത്തിക്കയം : ഇന്നലെ മാത്രം നാറാണംമൂഴി ഗ്രാമപഞ്ചായത്തിൽ 57 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ കഴിയുന്നവർ - 17 , വീടുകളിൽ കഴിയുന്നവർ - 14, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിൽ - 69 ,ഡി.സി.സി യിൽ - 35 എന്നിങ്ങനെയാണ് നിലവിലെ രോഗികളുടെ കണക്ക്. 10 -ാം വാർഡ് ചൊള്ളനാവയലിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 32 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മുഴുവൻ പേരെയും അത്തിക്കയം എസ്. എൻ സെൻട്രൽ സ്കൂളിലെ ഡി.സി.സിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |