പത്തനാപുരം : പട്ടാഴി വടക്കേക്കര വില്ലേജിൽ വട്ടകാല മീനം ദേശത്ത് പാറക്കൽ വീട്ടിൽ പ്രസാദിന്റെ വീട്ടിൽ നിന്ന് 85 ലിറ്റർ കോട കണ്ടെത്തി. പ്രസാദിന്റെ പേരിൽ കേസെടുത്തു. എക്സൈസ് സർക്കിൾ ഓഫീസിലെ പ്രീവന്റീവ് ഓഫീസർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കോട കണ്ടെത്തിയത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വന്ത്,റെജി മോൻ , ഡ്രൈവർ അജയ കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |