ചെറുതോണി: ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ കൊന്നത്തടി വില്ലേജിൽ പൊൻമുടി നാടുകാണിപറ കടയ്ക്കൽ കെ.കെ. അജിയുടെ വീട്ടിനോട് ചേർന്നുള്ള പുരയിടത്തിൽ 55 ലിറ്റർ വാറ്റ് ചാരായവും 405 ലിറ്റർ കോടയും വാറ്റ് ഉപകരണവും കണ്ടെത്തി. പ്രതിയായ അജി ഓടി രക്ഷപെട്ടു. റെയ്ഡിൽ ഗ്രേയ്ഡ് പ്രിവന്റീവ് ആഫീസർ പി.ടി. സിജു, സിവിൽ എക്‌സൈസ് ആഫീസർമാരായ പ്രിൻസ് എബ്രഹാം, ബിജു ജേക്കബ്, അനൂപ് തോമസ്, ടി.എസ്. സുനിൽ എന്നിവർ പക്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |