SignIn
Kerala Kaumudi Online
Monday, 02 August 2021 9.36 PM IST

ഓൺലൈൻ പഠനോപകരണങ്ങൾക്ക് മന്ത്രിയുടെ സഹായഭ്യർത്ഥന

sivankutty

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം നടത്തുന്നതിനാവശ്യമായി ടാബ്, ലാപ്‌ടോപ്, മൊബൈൽ എന്നിവ നൽകാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും നേതൃത്വത്തിൽ വിവിധ തലങ്ങളിലുള്ള ഡിജിറ്റൽ /ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. പഠനസഹായികൾ ഇല്ലാത്ത കുട്ടികൾക്ക് അവ നൽകേണ്ടതുണ്ട്. ഇത് പരിഹരിക്കാൻ സ്‌കൂൾതല സഹായ സമിതികൾ രൂപീകരിക്കാൻ നിർദ്ദേശിച്ചു. പൊതുസമൂഹം എന്ന നിലയിൽ നാം വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണാ സംവിധാനം ഒരുക്കേണ്ടതുണ്ട്. വിവരങ്ങൾക്കും സഹായം എത്തിക്കുന്നതിനും ജില്ലാ തലങ്ങളിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർമാരെയും സംസ്ഥാന തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേയും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.