അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും നല്ല സിനിമകളായ 'അയ്യപ്പനും കോശിയും' 'ഓപ്പറേഷൻ ജാവ' എന്നിവയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ധന്യ അനന്യ. ഈ രണ്ടു സിനിമയിലും മികച്ച സ്ത്രീ വേഷം കൈകാര്യം ചെയ്ത ധന്യയുടെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ പൊലീസ് വേഷം കൈകാര്യം ചെയ്ത താരം ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ നടൻ വിനായകന്റെ ഭാര്യയായി അഭിനയിച്ച് വിസ്മയിപ്പിച്ചിരുന്നു. പൃഥ്വിരാജ് ബിജുമേനോൻ നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സിനിമ പ്രേക്ഷകർക്ക് തെല്ലും ബോറടിപ്പിക്കാതെ കാണാൻ സിനിമയായിരുന്നു അയ്യപ്പനും കോശിയും.
മലയാളത്തിൽ പുതിയതായി പരീക്ഷണ രൂപേണ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ എന്ന സിനിമ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസസിൽ നിലനിൽക്കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്കായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സാരിയുടുത്ത ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിക്കുകയാണ് ആരാധകലോകം. കിടിലൻ മേക്കോവറിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ധന്യ മലയാളം സിനിമയിൽ മാത്രമേ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. മ്യൂസിക് വീഡിയോകളിലും നാടക വേദികളിലും താരം തിളങ്ങിയിട്ടുണ്ട്. അയ്യപ്പനും കോശിയും, ഓപ്പറേഷൻ ജാവ എന്നീ സിനിമകൾക്ക് പുറമേ ബിജുമേനോൻ നായകനായെത്തിയ നാല്പത്തിയൊന്ന് എന്ന സിനിമയിലും ധന്യ അനന്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |