ന്യൂഡൽഹി: ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലെ റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയാണെങ്കിൽ ഉടനടി റീഫണ്ട് നൽകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഐആർസിടിസിയുടെ പേയ്മെന്റ് ഗേറ്റ്വേ ആയ ഐആർസിടിസി-ഐപേയിലൂടെ പണം നൽകുന്നവർക്കാണ് കാലതാമസമില്ലാതെ റീഫണ്ട് ലഭിക്കുക.
ഐആർസിടിസി-ഐപേയുടെ യൂസർ ഇന്റർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ റെയിൽവേ വക്താവ് അറിയിക്കുന്നു. നിലവിലെ സംവിധാനം അനുസരിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് റീഫണ്ട് ലഭിക്കാൻ രണ്ട് മുതൽ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടതായി വരികയാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |