SignIn
Kerala Kaumudi Online
Saturday, 27 April 2024 12.17 AM IST

82 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

vacci

കോട്ടയം: ജില്ലയിൽ ഇന്നും നാളെയും 82 കേന്ദ്രങ്ങളിൽ 45 വയസിനു മുകളിലുള്ളവർക്ക് കൊവിഷീൽഡ് വാക്‌സിൻ നൽകും. 80 ശതമാനം വാക്‌സിൻ ഒന്നാം ഡോസുകാർക്കും 20 ശതമാനം രണ്ടാം ഡോസുകാർക്കും ലഭിക്കും. വാക്‌സിൻ സ്വീകരിക്കുന്നതിന് www.cowin.gov.in പോർട്ടലിൽ ബുക്ക് ചെയ്യണം. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷൻ.

ചങ്ങനാശേരി ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, പാലാ ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, പാമ്പാടി താലൂക്ക് ആശുപത്രി തുടങ്ങിയ ഇടങ്ങളിലും മിക്കവാറും തദ്ദേശ സ്ഥാപനങ്ങളിലെ സാമൂഹ്യാരോഗ്യകേന്ദ്രളിലും പ്രാഥമികാരോഗ്യ കേന്ദ്രളിലും കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ, മേലുകാവുമറ്റം എച്ച്.ആർ.ഡി.ടി സെന്റർ, , മൂന്നിലവ് നവജ്യോതി സ്‌കൂൾ, ആറ്റമംഗലം പള്ളി ഹാൾ, കടനാട് സെൻറ് സെബാസ്റ്റ്യൻസ് സ്‌കൂൾ , പുതുപ്പള്ളി സെൻറ് ജോർജ് എൽ.പി സ്‌കൂൾ, രാമപുരം കമ്യൂണിറ്റി ഹാൾ, തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം, തിടനാട് എൻ.എസ്.എസ് ഓഡിറ്റോറിയം, തിരുവാർപ്പ് ഗവൺമെന്റ് യു.പി സ്‌കൂൾ, ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളി ഹാൾ തുടങ്ങിയ ഇടങ്ങളിലും വാക്സിനേഷൻ സൗകര്യമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VACCI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.