കൊല്ലം: അഞ്ചലിൽ ഒപ്പം താമസിച്ചുവന്ന യുവാവ് തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞ് അയിഷയെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കൊല്ലം നഗരത്തിലുള്ള സമിതിയുടെ ശിശുസംരക്ഷണ കേന്ദ്രത്തിൽ മറ്റ് കുട്ടികൾക്കൊപ്പം അച്ഛനമ്മമാരുടെ കുറവില്ലാതെ അവൾ വളരും.
പൊള്ളലേറ്റ് ചികിത്സയിലുള്ള യുവാവിന്റെ രക്ഷാകർത്താക്കൾക്കൊപ്പമാണ് അയിഷ കഴിഞ്ഞിരുന്നത്. ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഷൈൻ ദേവ്, അഞ്ചൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അലക്സാണ്ടർ എന്നിരുടെ നേതൃതത്തിലാണ് കുഞ്ഞിനെ ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |