തിരുവനന്തപുരം: കൊവിഡ് ആരംഭിച്ചതു മുതൽ സ്കൂളികളിൽ എല്ലാം ഓൺലൈൻ വിദ്യാഭ്യാസമാണ്. എന്നാൽ ഒരു മൊബൈൽ ഫോൺ പോലും സ്വന്തമായി ഇല്ലാത്തതിനാൽ പഠനം മുടങ്ങുന്ന കുട്ടികളുടെ എണ്ണവും കുറവല്ല. അത്തരം കുട്ടികൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് വക സ്കൂളുകളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുന്നതിനായി ദേവസ്വം ബോർഡ് അവർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുകയാണ്.
സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ബുധനാഴ്ച നിർവ്വഹിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം നന്തൻകോട് സുമംഗലി കല്യാണമണ്ഡപത്തിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ എൻ വാസു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ കെ എസ് രവി ,പി എം തങ്കപ്പൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |