കോഴിക്കോട്: മാനവരാശിയ്ക്ക് ഭാരതം സമർപ്പിച്ച അമൂല്യ സംഭാവനയാണ് യോഗയെന്നു ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. രോഗത്തെ പ്രതിരോധിച്ച് പൂർണ ആരോഗ്യം നിലനിറുത്താനും വ്യക്തിത്വവികസനം ഉറപ്പു വരുത്തുവാനും യോഗയിലൂടെ സാധിക്കും.
പാർട്ടി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാരാർജി ഭവനിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യൻ ഉണ്ണിരാമൻ മാസ്റ്ററുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. മേഖല വൈസ് പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോ ഓർഡിനേറ്റർ പ്രശോഭ് കോട്ടൂളി, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യ മുരളി, തിരുവണ്ണൂർ ബാലകൃഷ്ണൻ, സി.പി വിജയകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |