SignIn
Kerala Kaumudi Online
Friday, 26 April 2024 11.33 PM IST

ദിനംപ്രതിയുള്ള കൊവിഡ് കേസുകൾ ഇന്ത്യയിൽ കുറയുന്നു, 24 മണിക്കൂറിനിടെ 42,640 പുതിയ രോഗികൾ, 50,000ൽ താഴുന്നത് മൂന്ന് മാസത്തിനു ശേഷം

covid

ന്യൂഡൽഹി: ഇന്ത്യയിൽ ദിവസേനയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. ഇന്നലെ ഇന്ത്യയിൽ ആകെ 42,640 പുതിയ കൊവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൂന്ന് മാസത്തിനിടെ ഇത് ആദ്യമായാണ് ദിവസേനയുള്ള രോഗികളുടെ എണ്ണം 50000ൽ താഴെ വരുന്നത്.

കേന്ദ്ര സർക്കാർ പുതിയ വാക്സിനേഷൻ നയം പ്രഖ്യാപിച്ചതിന്റെ ആദ്യ ദിവസമായ ഇന്നലെ 85ലക്ഷം ഡോസുകൾ നൽകിയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത് ആദ്യമായാണ് ഇത്രയധികം പേർ ഒരു ദിവസം ഇന്ത്യയിൽ വാക്സിൻ എടുക്കുന്നത്. 43 ലക്ഷമായിരുന്നു ഇതിനു മുമ്പ് ഉണ്ടായിരുന്ന ഏറ്റവും കൂടിയ എണ്ണം. ഒരു ദിവസം ഒരു കോടിയിൽ കൂടുതൽ ഡോസുകൾ കൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഈ കണക്കുകൾ നിലനിർത്താനായാൽ ആ നേട്ടം ഉടൻ തന്നെ കൈവരിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഇന്നലെ 1167 പേർ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആകെ സംഖ്യ 3,89,302 ആയി ഉയർന്നു. ഇന്ത്യയിലെ ടി പി ആർ നിരക്ക് 2.56% ആയി വീണ്ടും കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ 15 ാം ദിവസമാണ് ടി പി ആർ നിരക്ക് ഇന്ത്യയിൽ 5%നു താഴെ നിൽക്കുന്നത്. മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാ എന്നിവടങ്ങളിലാണ് രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID19, COVID VACCINATION, INDIA COVID, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.