ചങ്ങനാശേരി: കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ഓക്സിജൻ ബൈ-പാപ് മെഷീനുകൾ ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് നൽകി. ചങ്ങനാശേരി അതിരൂപതയിലെ വൈദികരുടെയും ഇടിമണ്ണിക്കൽ ജൂവല്ലേഴ്സിന്റെയും സഹകരണത്തോടെ നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന രണ്ട് മെഷീനുകളാണ് നൽകിയത്. ആശുപത്രി സൂപ്രണ്ട് ഡോ അജിത് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴസ്ൺ ബീന ജോബി തൂമ്പുങ്കൽ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ്, സ്റ്റാഫ് ഡോ. സേതു എന്നിവർക്ക് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം മെഷീൻ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |