പത്തനംതിട്ട :ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പിക് വാരാഘോഷം സമാപിച്ചു. ഗാന്ധി സ്വകയറിൽ നിന്ന് ആരംഭിച്ച ഒളിമ്പിക് റൺ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഫ്ളാഗ് ഓഫ് ചെയ്തു .സമാപന സമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട നഗരസഭാദ്ധ്യക്ഷൻ അഡ്വ.ടി സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. മുൻ ദേശീയ ഫുഡ്ബാൾ താരം കെ.ടി ചാക്കോ സന്ദേശം നൽകി. പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്ന കുമാർ, വൈസ് പ്രസിഡന്റുമാരായ തോമസ് മാത്യു, ചന്ദ്രശേഖരൻ നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ, ഓഫീസർ എസ്.കെ ജവഹർ, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ചന്ദ്രൻ ജി., ഹോക്കി അസോസിയേഷൻ സെക്രട്ടറി ഷൈൻ, ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ മാത്യു തോമസ്, റൈഫിൾ അസോസിയേഷൻ ജില്ലാ ഭാരവാഹി മാത്യുസ് കെ.ജോൺ, സനിൽ ജി. പണിക്കർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |