SignIn
Kerala Kaumudi Online
Friday, 26 April 2024 2.26 PM IST

കൊവിഡ്: കടപ്ര ട്രിപ്പിൾ ലോക്ക് ഡൗണിൽ

cc

പത്തനംതിട്ട : കടപ്ര പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണമേർപ്പെടുത്തി. ഇതൊടെ ട്രിപ്പിൾ ലോക്ക് ഡൗൺ സാഹചര്യമാണ് ഇവിടെയുള്ളത്. അപകടകരമായ സ്ഥിതിയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആദ്യംനടത്തിയ 64 ആന്റിജൻ പരിശോധനയിൽ ഒന്ന് മാത്രമാണ് പോസിറ്റീവായത്. ഇന്നലെ 164 ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലം കൂടി അറിഞ്ഞതിന് ശേഷമാകും അടുത്ത നടപടി. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെങ്കിലും ഇതിന്റെ വലിയ വ്യാപനം കടപ്രയിൽ നടക്കുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനെട്ടിൽ നിന്ന് 26 ൽ എത്തിയതോടെയാണ് കടപ്രയെ ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.

എട്ട് ശതമാനം വരെ ടി.പി.ആർ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എ കാറ്റഗറിയിലും എട്ട് മുതൽ 16 വരെ ബി കാറ്റഗറിയും 16 മുതൽ 24 വരെ സി കാറ്റഗറിയും 24 മുതൽ മുകളിലേക്ക് ടി.പി.ആർ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഡി കാറ്റഗറിയിലുമാണ് .
ക്രിട്ടിക്കൽ കാറ്റഗറിയിൽപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയിൽപ്പെടുത്തിയിട്ടുള്ളത്. കടപ്ര ഡി കാറ്റഗറിയിലാണ്.

എ കാറ്റഗറി

പന്തളം തെക്കേക്കര, ആനിക്കാട്, ഓമല്ലൂർ, മൈലപ്ര, കല്ലൂപ്പാറ, എഴുമറ്റൂർ, കടമ്പനാട്,തണ്ണിത്തോട്, മെഴുവേലി, മല്ലപ്പള്ളി, കോയിപ്രം, കൊടുമൺ, നെടുമ്പ്രം, ചെറുകോൽ, കോട്ടാങ്ങൽ, മല്ലപ്പുഴശ്ശേരി, അരുവാപ്പുലം പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും

ബി കാറ്റഗറി

നാരങ്ങാനം, ഇരവിപേരൂർ, ഏനാദിമംഗലം, കുളനട, മലയാലപ്പുഴ, അയിരൂർ, ഏറത്ത്, സീതത്തോട്, വെച്ചൂച്ചിറ, ചിറ്റാർ, പുറമറ്റം, കോഴഞ്ചേരി, പള്ളിക്കൽ, തോട്ടപ്പുഴശ്ശേരി, പെരിങ്ങര, നിരണം, വള്ളിക്കോട്, വടശേരിക്കര, കോന്നി, റാന്നി, ഇലന്തൂർ, റാന്നി അങ്ങാടി, ആറന്മുള, കുന്നന്താനം, റാന്നി പെരുനാട്, പ്രമാടം, തുമ്പമൺ, റാന്നി പഴവങ്ങാടി പഞ്ചായത്തുകളും അടൂർ, തിരുവല്ല, പന്തളം നഗരസഭകളും

സി കാറ്റഗറി

കൊറ്റനാട്, ചെന്നീർക്കര, കലഞ്ഞൂർ, ഏഴംകുളം, കവിയൂർ, നാറാണംമൂഴി, കുറ്റൂർ പഞ്ചായത്തുകൾ

ഇന്നലെ ജില്ലയിൽ 427 പേർക്ക് കൊവിഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.