ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ സെൻട്രൽ റെയിൽ സൈഡ് വെയർഹൗസ് കമ്പനി ലിമിറ്റഡിനെ (സി.ആർ.ഡബ്ല്യു.സി) മാതൃകമ്പനിയായ കേന്ദ്ര വെയർഹൗസിംഗ് കോർപ്പറേഷനിൽ (സി.ഡബ്ല്യു.സി) ലയിപ്പിക്കാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.
എട്ടു മാസത്തിനുള്ളിൽ ലയനം പൂർത്തിയാക്കും. കാർഷിക ഉത്പന്നങ്ങളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന ചരക്കുകളും മറ്റും സംഭരിക്കാനും സൂക്ഷിക്കാനും 1957ലാണ് സി.ഡബ്ല്യു.സി രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |