കൊല്ലം: തൊഴിൽ നഷ്ടപ്പെട്ട് വിഷമിക്കുന്ന പട്ടിക വിഭാഗക്കാരുടെ കടബാദ്ധ്യതകൾ എഴുതിതള്ളണമെന്നും സാമൂഹിക പെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക് റേഷൻകട വഴി 2000 രൂപ ധനസഹായം നൽകണമെന്നും മരംകയറ്റ തൊഴിലാളികളുടെ ആശ്രികർക്കുള്ള ധനസഹായം വർദ്ധിപ്പിക്കണമെന്നും തണ്ടാൻ മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സഭ സംസ്ഥാന പ്രസിഡന്റ് ഉളിയക്കോവിൽ രാമചന്ദ്രൻ, സെക്രട്ടറി പി. പുഷ്പരാജൻ, ട്രഷറർ കുണ്ടറ കൃഷ്ണൻകുട്ടി, മറ്റ് ഭാരവാഹികളായ രാജേന്ദ്രൻ പൊന്നുജ, കേരളപുരം അനിൽകുമാർ, രാജൻ, മാമ്പുഴ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |