SignIn
Kerala Kaumudi Online
Friday, 26 April 2024 8.30 PM IST

പെനാൽറ്റി പാഴാക്കി, ഗോൾ അടിക്കുന്നില്ല; മൊറാറ്റയെയും കുടുംബത്തെയും അധിക്ഷേപിച്ച് സ്പാനിഷ് ആരാധകർ

moratta

മാഡ്രിഡ്: കുറച്ചു നാളുകളായി സ്പാനിഷ് സ്ട്രൈക്കർ അൽവാരോ മൊറാറ്റയ്ക്ക് മോശം കാലമാണ്. വളരെ എളുപ്പമുളള അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ താരം ബുദ്ധിമുട്ടുന്നുണ്ട്. കഴി‌‌‌ഞ്ഞ ദിവസം സ്ലോവാക്കിയയെ അഞ്ച് ഗോളിന് തകർത്ത മത്സരത്തിൽ പോലും കാര്യമായി ഒന്നും ചെയ്യാൻ മൊറാറ്റയ്ക്ക് സാധിച്ചില്ല. മാത്രമല്ല സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാൽറ്റി പോലും ഗോളാക്കി മാറ്റുന്നതിൽ മൊറാറ്റ പരാജയപ്പെട്ടു.

ഇപ്പോൾ തനിക്കും തന്നെയും തന്റെ കുടുംബത്തെയും നിരന്തരമായി സ്പാനിഷ് ആരാധകർ അധിക്ഷേപിക്കുന്നത് അമിതസമ്മ‌ദ്ദത്തിനു കാരണമാകുന്നുണ്ടെന്നും ഇത് തന്റെ കളിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മൊറാറ്റ വെളിപ്പെടുത്തിയിരിക്കുകയാണ്.

ആരാധകർ ഒരിക്കല്ലെങ്കിലും തന്റെ ഭാഗത്ത് നിന്ന് കൊണ്ട് ചിന്തിച്ചിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ടെന്ന് മൊറാറ്റ സ്പാനിഷ് റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "എന്റെ ഭാര്യയും കുഞ്ഞുങ്ങളും നടന്നു പോകുമ്പോൾ അവരെ നോക്കി ചീത്ത വിളിക്കുമ്പോഴും എന്റെ കുഞ്ഞുങ്ങൾ എത്രയും വേഗം മരിച്ചുപോകട്ടെ എന്ന് പറയുമ്പോഴും എന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കുവാൻ പോലും സാധിക്കില്ല," മൊറാറ്റ പറഞ്ഞു. തന്റെ പ്രകടനം മോശമായാൽ തന്നെ അധിക്ഷേപിക്കുന്നത് മനസിലാക്കാൻ സാധിക്കുമെങ്കിലും ഇവർ എന്തിനാണ് തന്റെ കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്നതെന്ന് മൊറാറ്റ ചോദിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ALVARO MORATTA, SPAIN FOOTBALL, EURO CUP, FOOTBALL FANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.