തിരുവനന്തപുരം: 18 - 60 വയസിന് ഇടയിലുള്ള വരുമാനാശ്രയമായ വ്യക്തി കൊവിഡ് ബാധിച്ച് മരിച്ചാൽ കുടുംബങ്ങളെ സഹായിക്കുന്നതിനായി വനിതാ വികസന കോർപറേഷൻ, പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപറേഷന്റേയും ദേശീയ പട്ടികജാതി വിഭാഗ ധനകാര്യ വികസന കോർപറേഷന്റേയും സഹായത്തോടു കൂടി നടപ്പിലാക്കുന്ന 'സ്മൈൽ' സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കാണ് വായ്പ ലഭിക്കുക.
ആറ് ശതമാനം വാർഷിക പരിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ നൽകും. വായ്പ തുകയ്ക്ക് ഒരു ലക്ഷം രൂപവരെ സബ്സിഡിയും ലഭിക്കും. വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷക കേരളത്തിൽ സ്ഥിരതാമസക്കാരിയായിരിക്കണം. വായ്പ ആവശ്യമുള്ളവർ www.kswdc.org ൽ ജൂലായ് 15ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ: 04712454570/89.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |