ന്യൂഡൽഹി: ഡൽഹിയിൽ 23കാരനായ യുവാവിനെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെടിവയ്പിൽ ഗുരുതമായി പരിക്കേറ്റ 19കാരിയായ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിയാന സോനിപ്പത്ത് സ്വദേശിയും ഡൽഹി ദ്വാരകയിലെ അംബർഹായിയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ വിനയ് ദാഹിയയാണ് വ്യാഴാഴ്ച രാത്രി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഏഴോളം പേർ രാത്രിയോടെ ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി തുരുതുരാ വെടിവയ്ക്കുകയായിരുന്നു. വിനയ്യുടെ ശരീരത്തിൽ നിന്ന് നാലും കിരണിന്റെ ശരീരത്തിൽ നിന്ന് അഞ്ചും വെടിയുണ്ടകൾ നീക്കം ചെയ്തു.ദുരഭിമാനകൊലയാണിതെന്ന് സംശയിക്കുന്നതായി ദ്വാരക ഡെപ്യൂട്ടി കമ്മിഷണർ സന്തോഷ് കുമാർ മീന വ്യക്തമാക്കി. വിനയ്യുടെയും കിരണിന്റെയും വിവാഹം കഴിഞ്ഞ വർഷമായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ഇരുവരും ഡൽഹിയിലെത്തി വിവാഹിതരായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |