കെയ്റോ: രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നല്കി ഈജിപ്റ്റ് സർക്കാർ. വിദേശത്തു നിന്ന് വരുന്നവർ ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ച ഏതെങ്കിലും വാക്സിനുകളാണ് എടുക്കേണ്ടത്. സ്പുട്നിക്, ഫൈസർ, സിനോഫാം, അസ്ട്രാസെനെക, മോഡേണ, ജോൺസൺ ആന്റ് ജോൺസൺ തുടങ്ങിയ വാക്സിനുകൾക്കാണ് അംഗീകാരം. വാക്സിനെടുക്കാത്തവർ നെഗറ്റീവ് പി.സി.ആർ പരിശോധന ഫലം ഹാജരാക്കിയാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.
രാജ്യത്തേക്ക് വരുമ്പോൾ ക്യു.ആർ കോഡുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അതേസമയം, തീവ്രബാധിത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ എത്തുമ്പോൾ വാക്സിനെടുത്താലും പരിശോധനയ്ക്ക് വിധേയരാകണം. നിലവിൽ ഇന്ത്യ, മ്യാൻമർ, വിയറ്റ്നാം, ബ്രസീൽ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്ഥാൻ, ശ്രീലങ്ക, എന്നിവയാണ് തീവ്രബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ രാജ്യത്തെത്തി പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |