തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി പ്രസിദ്ധീകരിക്കുന്ന കേരളകൗമുദി വിഷ്വൽ എഡിറ്റർ ടി.കെ. സജീവ്കുമാറിന്റെ 'പത്രരൂപകൽപന" എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് രാവിലെ 10ന് ഓൺലൈനായി നടക്കും. പബ്ലിക് റിലേഷൻസ് ഡയറക്ടർ എസ്. ഹരികിഷോർ പുസ്തകം പ്രകാശനം ചെയ്യും. സംവിധായകൻ വി.കെ. പ്രകാശ് പുസ്തകം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തും. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനാകും. സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോക്ടർ എം. ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.
കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന ഫോട്ടോ ജേർണലിസം പുതിയ ബാച്ചിന്റെ പ്രവേശനോദ്ഘാടനവും ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |