കോഴിക്കോട് : ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൊവിഡ് രോഗികളുടെ എണ്ണവും ഉയരുന്നത് വീണ്ടും ആശങ്ക യിലാക്കുന്നു. 1054 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1036 പേർക്കാണ് രോഗം ബാധിച്ചത്. 18 പേരുടെ ഉറവിടം വ്യക്തമല്ല. 9242 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 821 പേർ കൂടി രോഗമുക്തി നേടി. 11.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10868 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി വന്ന 2879 പേർ ഉൾപ്പടെ 29527 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഉറവിടം വ്യക്തമല്ലാത്തവർ
ചെക്ക്യാട് 1, ചെങ്ങോട്ട് കാവ് 1, ചോറോട് 2, കിഴക്കോത്ത് 1, കോഴിക്കോട് 2, കുരുവട്ടൂർ 1, മണിയൂർ 3, ഒളവണ്ണ 4, ഓമശ്ശേരി 1, താമരശ്ശേരി 1, വാണിമേൽ 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 202, അരിക്കുളം 10, അത്തോളി 15, ആയഞ്ചേരി 11, അഴിയൂർ 3, ബാലുശ്ശേരി 10, ചക്കിട്ടപ്പാറ 7, ചങ്ങരോത്ത് 1, ചാത്തമംഗലം 1, ചെക്ക്യാട് 3, ചേളന്നൂർ 5, ചേമഞ്ചേരി 4, ചെങ്ങോട്ട്കാവ് 2, ചെറുവണ്ണൂർ 18, ചോറോട് 23, എടച്ചേരി 5, ഏറാമല 3, ഫറോക്ക് 22, കടലുണ്ടി 22, കക്കോടി 20, കാക്കൂർ 9, കാരശ്ശേരി 27, കട്ടിപ്പാറ 11, കാവിലുംപാറ 1, കായണ്ണ 15, കീഴരിയൂർ 7, കിഴക്കോത്ത് 9, കോടഞ്ചേരി 13, കൊടിയത്തൂർ 10, കൊടുവള്ളി 21, കൊയിലാണ്ടി 24, കുടരഞ്ഞി 2, കൂരാച്ചുണ്ട് 8, കൂത്താളി 10, കോട്ടൂർ 2, കുന്ദമംഗലം 14, കുന്നുമ്മൽ 3, കുരുവട്ടൂർ 14, കുറ്റ്യാടി 2, മടവൂർ 2, മണിയൂർ 20, മരുതോങ്കര 11, മാവൂർ 15, മേപ്പയ്യൂർ 6, മൂടാടി 9, മുക്കം 8, നാദാപുരം 8, നടുവണ്ണൂർ 29, നൻമണ്ട 6, നരിക്കുനി 5, നരിപ്പറ്റ 4, നൊച്ചാട് 18, ഒളവണ്ണ 20, ഓമശ്ശേരി 5, ഒഞ്ചിയം 11, പനങ്ങാട് 8, പയ്യോളി 21, പേരാമ്പ്ര 10, പെരുമണ്ണ 4, പെരുവയൽ 18, പുറമേരി 7, പുതുപ്പാടി 54, രാമനാട്ടുകര 1, തലക്കുളത്തൂർ 2, താമരശ്ശേരി 26, തിക്കോടി 2, തിരുവള്ളൂർ 17, തിരുവമ്പാടി 3, തൂണേരി 1, തുറയൂർ 16, ഉള്ള്യേരി 8, ഉണ്ണികുളം 19, വടകര 16, വാണിമേൽ 11, വേളം 16, വില്യാപ്പള്ളി 9.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |