ആർപ്പൂക്കര: കരിപ്പൂത്തട്ട് ഗവ.ഹൈസ്കൂളിൽ സ്മാർട്ട് ഫോൺ ഇല്ലാത്ത എല്ലാ കുട്ടികൾക്കും സ്കൂളിലെ അദ്ധ്യാപകരുടെയും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയും ആർപ്പൂക്കര പഞ്ചായത്തിലെ സുമനസുകളുടെ സഹായത്തോടെ ഓൺലൈൻ പഠന സൗകര്യം ഒരുക്കി. സ്മാർട്ട് ഫോൺ വിതരണം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ.റോസമ്മ സോണി, ചികിത്സാ സഹായം വിതരണം ചെയ്തു. ചടങ്ങിൽ എ.സി തോമസ്, സുനിതാ ബിനു, പി.കെ ഷാജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |