കോട്ടയം: അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുട്ടമ്പലം കൊതമന വീട്ടിൽ ജോമോൻ പത്രോസിനെ (41) ഈസ്റ്റ് പൊലീസ് പിടികൂടി. കഴിഞ്ഞ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. വാക്കു തർക്കത്തെ തുടർന്ന് അയൽവാസിയായ റോബിനെ ജോമോൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. റോബിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒളിവിൽ പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി അനിൽകുമാർ, എസ്.എച്ച്.ഒ ഇൻസ്പെക്ടർ ബിജോയ്, എസ്.ഐ ഗോപകുമാർ, എസ്.ഐ ഷിബുക്കുട്ടൻ എന്നിവരാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |