SignIn
Kerala Kaumudi Online
Friday, 26 April 2024 11.03 AM IST

ടി.കെ. സജീവ് കുമാറിന്റെ 'പത്രരൂപകല്പന' പ്രകാശനം ചെയ്തു

tk-sajeev

കൊച്ചി​: കേരള മീഡിയ അക്കാഡമി പ്രസി​ദ്ധീകരി​ക്കുന്ന, കേരളകൗമുദി​ വി​ഷ്വൽ എഡി​റ്റർ ടി​.കെ. സജീവ് കുമാർ രചി​ച്ച 'പത്രരൂപകല്പന' എന്ന പുസ്തകത്തി​ന്റെ പ്രകാശനം ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് ഡയറക്ടർ എസ്. ഹരികിഷോർ നി​ർവഹി​ച്ചു. സംവിധായകൻ വി.കെ. പ്രകാശ് ഏറ്റുവാങ്ങി.

നമ്മൾ പിന്തുടരുന്ന ഏതുമേഖലയിലും നമുക്കുള്ള താത്പര്യവും പ്രതിബദ്ധതയും വഴിയിലെ പ്രതിബന്ധങ്ങളെ നേരിടാൻ സഹായിക്കുമെന്ന് മുഖ്യപ്രഭാഷണത്തിൽ വി.കെ. പ്രകാശ് പറഞ്ഞു.

അക്കാഡമിയുടെ മീഡിയ ക്ളബ് പദ്ധതിയുടെ ഭാഗമായാണ് പത്രരൂപകല്പന പ്രസിദ്ധീകരിച്ചത്. ടി​.കെ. സജീവ് കുമാർ പുസ്തകം പരി​ചയപ്പെടുത്തി​.

മീഡിയ അക്കാഡമി ഫോട്ടോ ജേർണലിസം അഞ്ചാം ബാച്ചിന്റെ പ്രവേശനോദ്ഘാടനവും ഹരി​കി​ഷോർ നി​ർവഹി​​ച്ചു. പുതിയ മാദ്ധ്യമ സങ്കേതങ്ങൾ വളരുമ്പോൾ ഫോട്ടോഗ്രാഫിയുടെ സാദ്ധ്യത വർദ്ധിക്കുകയാണെന്ന് ഹരികിഷോർ പറഞ്ഞു. കലാലയങ്ങൾ നല്കുന്ന അവസരം, സ്വാതന്ത്ര്യം, അനുഭവം എന്നിവ എങ്ങനെ ഉപയോഗിക്കണമെന്നത് വിദ്യാർത്ഥിയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം പകർത്തുക മാത്രമല്ല, ചിത്രം സൃഷ്ടിക്കുകയും അങ്ങനെ സമൂഹത്തെ മാറ്റുകയുമാണ് ഫോട്ടോഗ്രാഫർമാർ ചെയ്യേണ്ടതെന്ന് പുലിറ്റ്സർ പ്രൈസ് അവാർഡ് നേടിയ ഫോട്ടോ ജേർണലിസ്റ്റ് ബാർബറ ഡേവിഡ്സണിനെ ഉദ്ധരിച്ച് ചടങ്ങിൽ അദ്ധ്യക്ഷനായ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. സെക്രട്ടറി ചന്ദ്രഹാസൻ വടുതല, കോഴ്സ് കോഓർഡിനേറ്റർമാരായ ലീൻ തോബിയാസ്, ബി.ചന്ദ്രകുമാർ, ഖലീജ് ടൈംസ് ചീഫ് ഫോട്ടോഗ്രാഫർ ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TK SAJEEV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.