നാലാം സെമസ്റ്റർ ആൻഡ് ആന്വൽ സ്കീം എം.എ ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ, സപ്ലിമെന്ററി 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വൈവവോസി ഓൺലൈനായി നടത്തും. വിശദവിവരം സർവകലാശാല/ എസ്.ഡി.ഇ വെബ്സൈറ്റുകളിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ എം.എസ്സി കമ്പ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 1, 2 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിൽ വച്ചും നാലാം സെമസ്റ്റർ പരീക്ഷയുടെ മേജർ പ്രോജക്ട് മൂല്യനിർണയം, വൈവവോസി പരീക്ഷകൾ ജൂലായ് 3,4 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ചും നടത്തും.
ടൈംടേബിൾ
മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ, ബി.എം- എം. എ.എം (2015 സ്കീം റഗുലർ ആൻഡ് സപ്ലിമെന്ററി ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ 2020 സെമസ്റ്റർ സ്കീം റഗുലർ) പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
അവസാന വർഷ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ റഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ( 2013 സ്കീം ) ഫെബ്രുവരി 2021 സപ്ലിമെന്ററി ബി.ടെക് ഡിഗ്രി പരീക്ഷകൾ ജൂലായ് 5 മുതൽ ആരംഭിക്കും.
പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാം
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നടത്തുന്ന 2021 ലെ ബിരുദാനന്തരബിരുദ പ്രവേശനപരീക്ഷകൾ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തും. അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം www.ssus.ac.in ൽ രേഖപ്പെടുത്തി ജൂലായ് 3വരെ സമർപ്പിക്കാം.
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ ഡാൻസ് (കേരള നടനം) (കാറ്റഗറി നമ്പർ 477/2020) അഭിമുഖം നടത്താനും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൊമേഴ്സ് (കാറ്റഗറി നമ്പർ 298/2019) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പി.എസ്.സി കമ്മിഷൻ യോഗത്തിൽ തീരുമാനമായി.
പരീക്ഷാ തീയതിയിൽ മാറ്റം
കൊവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ജൂലായ്10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ ആഗസ്റ്റ് 17 ലേക്ക് മാറ്റി. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ആഗസ്റ്റ് 3 മുതൽ പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്യാം.
അഭിമുഖം
ആരോഗ്യവകുപ്പിൽ ജൂനിയർ കൺസൾട്ടന്റ്-ജനറൽ സർജറി (നാലാം എൻ.സി.എ -വിശ്വകർമ്മ) തസ്തികയിലേക്കുള്ള അഭിമുഖം ജൂലായ് 14 ന് രാവിലെ 9.30 ന് പട്ടത്തുളള പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ് സഹിതം രാവിലെ 8 ന് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |