കൊല്ലം :ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി യു.പി., എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി "കവിതയിൽ നിന്ന് ഒരു കഥ" എന്ന പേരിൽ ഓൺലൈൻ സാഹിത്യ മത്സരം നടത്തുന്നു. ഏതെങ്കിലും മലയാള കവിതയാണ് അവതരണത്തിനായി തിരഞ്ഞെടുക്കേണ്ടത്. പ്രമുഖ സാഹിത്യകൃതികളെ ആശ്രയിക്കുന്നത് കൂടുതൽ അഭികാമ്യം. കാവ്യസത്ത ചോർന്നു പോകാതെയും കാവ്യഭാഗങ്ങൾ ഉദ്ധരിച്ചും വേണം കഥ അവതരിപ്പിക്കാൻ. കഥാപ്രസംഗ രീതിയും സ്വീകരിക്കാം. വാദ്യോപകരണങ്ങളുടെ അകമ്പടി നിർബന്ധമില്ല. 10 മിനിറ്റിൽ കവിയാത്ത കഥാവതരണം വീഡിയോ രൂപത്തിൽ 9446337449 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് ജൂലായ് 7ന് മുമ്പായി അയയ്ക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2000, 1500, 1000 രൂപയും മെമെന്റോയും മികച്ച അവതരണങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് ഐക്യ മലയാള പ്രസ്ഥാനം മേഖലാ പ്രസിഡന്റ് ജി. ദിവാകരൻ, സംസ്ഥാന സമിതി അംഗം അനിൽകുമാർ പവിത്രേശ്വരം എന്നിവർ അറിയിച്ചു.
ഫോൺ: 9495122755, 9446337449, 9746180452.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |