SignIn
Kerala Kaumudi Online
Friday, 26 April 2024 9.54 AM IST

ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംസാരം, ലൈസൻസ് റദ്ദാക്കില്ല, എങ്കിലും ഒഴിവാക്കൂ

bluetooth

തിരുവനന്തപുരം: വാഹനം ഒാടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിച്ചാൽ പൊലീസോ മോട്ടോർ വാഹന വകുപ്പോ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുമോ? നിയമ പ്രകാരം ലൈസൻസ് റദ്ദ് ചെയ്യാനാകില്ലെങ്കിലും ഒഴിവാക്കുന്നതാണ് നല്ലതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാദ്ധ്യതയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അപകടകരമാണ്‌. ഇത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് ട്രാഫിക് പൊലീസും പറഞ്ഞു. ലൈസൻസ് റദ്ദാകുമെന്ന തരത്തിൽ ചില മാദ്ധ്യമങ്ങളിൽ വാർത്ത വന്നതാണ് ആശയക്കുഴപ്പത്തിനു കാരണം.

ഗുരുതരമായ ഗതാഗത നിയമ ലംഘനമുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് നിർദ്ദേശിക്കാൻ മാത്രമെ പൊലീസിന് കഴിയൂ. നടപടിയെടുക്കേണ്ടത് മോട്ടോർ വാഹന വകുപ്പാണ്.

ലൈസൻസ് റദ്ദാക്കാനാവില്ല

'' വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യാനുള്ള വ്യവസ്ഥ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇല്ല. ആയിരം രൂപ പിഴ ഈടാക്കാനാകും. ലൈസൻസ് റദ്ദ് ചെയ്യുമെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്.''

ടി.സി.വിനീഷ്, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ

''വാഹന പരിശോധന നടത്തുമ്പോൾ ബ്ലൂടൂത്ത് വഴി സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന നിർദ്ദേശം ട്രാഫിക് പൊലീസിന് ലഭിച്ചിട്ടില്ല.''

സുധാകരൻ പിള്ള, അസി. കമ്മിഷണർ ട്രാഫിക്, തിരു. സൗത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLUETOOTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.