തിരുവനന്തപുരം: കാലാവസ്ഥവ്യതിയാനം, പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നിവ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്ക് സംരക്ഷണമൊരുക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിള ഇൻഷ്വറൻസ് പദ്ധതിയിലേക്ക് ഇന്നുമുതൽ അപേക്ഷ സ്വീകരിക്കും. അതിന്റെ ഭാഗമായി ഇന്ന് വിള ഇൻഷ്വറൻസ് ദിനമായി ആചരിക്കും. 15 വരെ എല്ലാ പഞ്ചായത്തിലും ഇൻഷ്വറൻസ് കാമ്പെയിനും സംഘടിപ്പിക്കും. കർഷകർക്ക് കൃഷി ഭവനുകളിൽ വരാതെ ഓൺലൈനായി ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാം. ഓൺലൈനായി ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് www.aims .kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |