കോഴഞ്ചേരി : വനംകൊള്ള അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ബി.ജെ.പി കോഴഞ്ചേരി പഞ്ചായത്തിൽ പദയാത്ര നടത്തി. പഞ്ചായത്തുതല ഉദ്ഘാടനം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് കോളത്ര നിർവ്വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വിദ്യാധിരാജൻ, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി രഞ്ജിത്ത് ശ്രീവാസ്, പഞ്ചായത്ത് അംഗം ഗീതു മുരളി, ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് കളരിക്കൽ, നികേഷ്, സോമരാജൻ നായർ, വേണുഗോപാൽ, ദീപു മേമല, രാജേഷ്, മനു, മനോജ് കീഴുകര, ഗോപു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |