ന്യൂഡൽഹി: വിവിധ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള അശ്ളീല വീഡിയോകളും ഫോട്ടോകളും ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യാൻ ദേശീയ വനിതാ കമ്മിഷൻ ട്വിറ്ററിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ ഡൽഹി പൊലീസ് കമ്മിഷണർക്ക് കത്തയച്ചു. അശ്ളീല ഉള്ളടക്കം നീക്കം ചെയ്യാൻ മുമ്പും ട്വിറ്ററിന് നോട്ടീസ് നൽകിയതാണെന്നും നടപടി സ്വീകരിച്ചില്ലെന്നും രേഖാ ശർമ്മ പറഞ്ഞു. അശ്ളീല ഉള്ളടക്കം വിവിധ അക്കൗണ്ടുകളിൽ ഉള്ളത് ട്വിറ്ററിന് അറിയാമായിരുന്നിട്ടും മനഃപൂർവം നിയമലംഘനം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |