SignIn
Kerala Kaumudi Online
Friday, 26 April 2024 3.17 PM IST

കെട്ടിട നിർമ്മാണം എളുപ്പം, പെർമിറ്റിന് ഇളവുകൾ,​ പെർമിറ്റ് കിട്ടും മുമ്പേ നിർമ്മാണം തുടങ്ങാം

house


സ്വയം സാക്ഷ്യപ്പെടുത്തി പെർമിറ്റ് വാങ്ങാം

പുതിയ നിയമം ഇന്നു മുതൽ

തിരുവനന്തപുരം:കെട്ടിടനിർമ്മാണ മേഖലയ്‌ക്ക് പുതുജീവൻ പകർന്ന് പെർമിറ്റ് നടപടികൾ ലഘൂകരിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ പെർമിറ്റ് ലഭിക്കും മുമ്പേ വ്യക്തികൾക്ക് കെട്ടിട നിർമ്മാണം തുടങ്ങാം. നിശ്ചിത ഫോമിൽ പെർമിറ്റിനുളള അപേക്ഷ നൽകിയ ശേഷം നിർമ്മാണം തുടങ്ങാം. വിവിധ വിഭാഗങ്ങൾക്ക് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പെർമിറ്റ് നൽകാനും വ്യവസ്ഥയുണ്ട്.

പുതിയ നിയമം ഇന്ന് നിലവിൽ വരും. കെട്ടിടനിർമ്മാണ അപേക്ഷകളിൽ 80ശതമാനത്തിനും ഇതിന്റെ പ്രയോജനം കിട്ടും

നിലവിൽ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ സ്ഥലവും പ്ളാനും പരിശോധിച്ച് പെർമിറ്റ് തപാലിൽ അയച്ചുകൊടുക്കുന്ന രീതിയായിരുന്നു. പലപ്പോഴും അധികമായി രേഖകൾ ചോദിക്കുകയും ചെയ്യുമായിരുന്നു. ഇത് കാലതാമസമുണ്ടാക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു.

സ്വയം സാക്ഷ്യപ്പെടുത്താം

ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ (3230 ച.അടി) വരെയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ (1076 ച.അടി) വരെയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ (2150 ച.അടി) വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്‌ക്ക് നിർമ്മാണ പെർമിറ്റിന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി.

പ്രധാന വ്യവസ്ഥകൾ

പെർമിറ്റ് അപേക്ഷ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ഫീസ് അടച്ച് തദ്ദേശ സ്ഥാപനത്തിൽ പ്ലാൻ ഉൾപ്പെടെ നൽകണം.

അപേക്ഷ ലഭിച്ചതായി തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും.

അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണം. തുടർന്നു സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം.

കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായികുമ്പോൾ ഉദ്യോഗസ്ഥൻ പരിശോധിക്കും. നിർമ്മാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിലേ പരിഹരിക്കാൻ നിർദ്ദേശിക്കും.

സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള അപേക്ഷ നിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായിരിക്കണം.

സ്വയം സാക്ഷ്യപ്പെടുത്തി പെർമിറ്റ് കിട്ടാൻ രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ ഫീസ് അടച്ച് എംപാനൽ ചെയ്യണം.

അപേക്ഷയും പ്ലാനും ചട്ട പ്രകാരമാണെന്ന് ഉറപ്പാക്കേണ്ടത് കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിയുമാണ്.

നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ അതും അപേക്ഷയിൽ ഉൾപ്പെടുത്തണം.

ഒരുവർഷത്തെ പെർമിറ്റ് അപേക്ഷകൾ

പഞ്ചായത്തുകളിൽ 1.65ലക്ഷം

നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും 0.80ലക്ഷം

ആകെ 2.45ലക്ഷം

സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റ് നൽകാവുന്നത് രണ്ട് ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOUSE BUILDING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.