കൊല്ലം: ജൂലായ് 2, 5, 9, 12, 16, 19, 23, 26, 30 തീയതികളിൽ നാവികസേനയുടെ ഐ.എൻ.എസ് ദ്രോണാചാര്യ യുദ്ധക്കപ്പലിൽ വെടിവെപ്പ് പരിശീലനം നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ കടലിൽ പോകുന്നവർ അടുത്തുള്ള ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വെടിവെപ്പ് പരിശീലനം നടത്തുന്ന പ്രദേശം സംബന്ധിച്ച വിവരം തേടിയ ശേഷം മാത്രമേ കടലിൽ പോകാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |