SignIn
Kerala Kaumudi Online
Friday, 26 April 2024 11.16 PM IST

ക്ലബ് ഹൗസിലും തട്ടിപ്പ്

c

ലൈംഗിക, സാമ്പത്തിക, ശബ്ദ തട്ടിപ്പുകളും വ്യാജ അക്കൗണ്ടുകളും

കൊല്ലം: മൊബൈൽ ഉപയോഗിക്കുന്നവർക്കിടയിൽ തരംഗമായിമാറിയ ക്ലബ് ഹൗസ് ആപ്പിൽ ലൈംഗിക തട്ടിപ്പുകളും ചതിക്കുഴികളും. ലൈവായി പരസ്പരം സംസാരിക്കാനായി മാത്രം തയ്യാറാക്കിയ ആപ്പിൽ ചർച്ചാറൂമുകൾ സൃഷ്ടിച്ചാണ് സംവാദങ്ങൾ നടത്തുന്നത്. ഇതിൽ ആരോഗ്യകരമായ ചർച്ചകളും സൗഹൃദസംഭാഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ചില ചർച്ചകൾ ലൈംഗികതമാത്രം ലക്ഷ്യംവച്ചുള്ളവയാണ്. പരസ്പരം പ്രൊപ്പോസൽ ചെയ്യുന്നതിനൊപ്പം ഇൻസ്റ്റഗ്രാമിലേക്ക് ക്ഷണിക്കുകയും പണമിടപാട് നടത്തി ലൈംഗികത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന റൂമുകളും ഇതിൽ പ്രവർത്തിക്കുന്നുണ്ട്.

നിലവിൽ ക്ലബ് ഹൗസിൽ 'റൂം' ഉണ്ടാക്കിയാൽ അതിലൂടെ പരസ്പരം സംസാരിക്കുന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്യാൻ സാദ്ധ്യമല്ല. ഉപഭോക്താക്കളുടെ വിവരങ്ങൾ, സംസാരം എന്നിവ റെക്കോർഡ് ചെയ്യുന്നുണ്ടെങ്കിലും നിലവിൽ ശേഖരിച്ചുവെക്കുന്നില്ലെന്നാണ് ക്ലബ്ഹൗസും പറയുന്നത്. എന്നാലിത് ഭാവിയിൽ ശേഖരിച്ചേക്കാം. നിലവിൽ റൂമിലെ ചർച്ചകൾ അവസാനിച്ചശേഷം കുറ്റകരമായ ഉള്ളടക്കം അതിലില്ലെങ്കിൽ റെക്കോർഡും റൂമും വോയിസുകളും ഡിലീറ്റാകും. ഡാറ്റകൾ എവിടെയും സേവ് ചെയ്യപ്പെടുന്നില്ല. എന്നാൽ ഭാവിയിൽ കമ്പനി നിലപാട് മാറ്റിയേക്കാം.

തരംഗമായ ആപ്പ്

 ഓഡിയോ അധിഷ്ഠിത സോഷ്യൽ മീഡിയ ആപ്പ്

 ഓഡിയോ ലൈവ് റൂമുകളിലൂടെ ശബ്ദം അടിസ്ഥാനമാക്കിയുള്ള ലൈവ് പ്ലാറ്റ്‍ഫോം

 5000 ആളുകൾ വരെയുള്ള ഓഡിയോ ലൈവ് റൂമുകൾ

 ഇന്ത്യൻ വംശജനായ രോഹൻ സേട്ട് സുഹൃത്തായ പോൾ ഡേവിസനുമായി ചേർന്നാണ് ആരംഭിച്ചത്

 ആൽഫ എക്സ്പ്ലൊറേഷൻ എന്ന കമ്പനിയുടെ ക്ലബ് ഹൗസ് ലോഞ്ച് ചെയ്തത് 2020 മാർച്ചിൽ

 രോഹൻ സേട്ടും ഭാര്യ ജെന്നിഫറും സംസാരിക്കാനാകാത്ത മകൾക്ക് വേണ്ടി നിർമ്മിച്ച ''ലിഡിയ ആക്സിലേറ്റർ" ആപ്പിന്റെ ആദ്യരൂപം

 ഒരു കോടിയിലധികം ആക്ടീവ് യൂസർമാർ

 കഴിഞ്ഞ ഒറ്റ വർഷം കൊണ്ട് 7,260 കോടി രൂപയുടെ നിക്ഷേപം

ശബ്ദതട്ടിപ്പ്

1. സ്ത്രീ, പുരുഷ ശബ്ദങ്ങൾ പരസ്പരം മാറ്റുന്ന ആപ്പുകൾ ലഭ്യം

2. സെലിബ്രിറ്റി നേരിട്ട് സംസാരിക്കുന്ന തട്ടിപ്പുകൾക്കും സാദ്ധ്യത

3. നേരിൽ പരിചയമില്ലാത്തവരെ ക്ഷണിക്കുന്നത് അപകടകരം

4. ക്ലബുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക

5. അപരിചിതർക്ക് ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരം നൽകരുത്

നിരവധി വ്യാജ ഐഡികൾ

ആപ്പിനുള്ളിൽ ആൾമാറാട്ടം, ശബ്ദ തട്ടിപ്പുകൾ എന്നിവയാണ് സാധാരണ ഉപഭോക്താക്കൾ നേരിടുന്ന വെല്ലുവിളി. ക്ലബ്ബ് ഹൗസിൽ നിരവധി വ്യാജ ഐഡികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരങ്ങളടക്കം പ്രമുഖരുടെ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചിട്ടുമുണ്ട്. ഇതിൽ അംഗത്വമെടുത്തവർ സുരക്ഷിത പ്ലാറ്റ് ഫോമാണെന്ന് വിശ്വസിച്ചാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും ഇതിലേക്ക് ക്ഷണിക്കുന്നത് അടുത്ത് പരിചയമുള്ളവരാകുമ്പോൾ. എന്നാൽ വെർച്വൽ നമ്പരുകളും നിയമവാഴ്ചയില്ലാത്ത രാജ്യങ്ങളിലെ നമ്പരുകളും ഉപയോഗിക്കുമ്പോൾ പലപ്പോഴും ഉറവിടം കണ്ടെത്താൻ പറ്റാത്ത അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടേക്കാം. മറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ ലഭ്യമാകുന്ന സുരക്ഷിതത്വം മാത്രമേ ഇവിടെയും ഉറപ്പുനൽകാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, CLUBHOUSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.