SignIn
Kerala Kaumudi Online
Saturday, 27 April 2024 1.44 AM IST

രോഗീസുരക്ഷയ്ക്ക് കീമോ പോർട്ട്

keamo

കൊച്ചി: കൊവിഡ് കാലത്ത് ചികിത്സകൾക്ക് പതിവായി ആശുപത്രികൾ സന്ദർശിക്കേണ്ട കാൻസർ രോഗികളെ സുരക്ഷിതരാക്കാൻ കീമോ പോർട്ടുകൾ. രോഗിയുടെ അപകടസാദ്ധ്യത കുറയ്ക്കാൻ കീമോ പോർട്ടുകൾ രണ്ട് തരത്തിൽ സഹായിക്കുമെന്ന് വിദഗ്ദ്ധർ. ആശുപത്രി സന്ദർശനങ്ങളുടെ എണ്ണം കുറയ്ക്കാനും മറ്റ് ഉപകരണങ്ങളിൽ നിന്നോ കത്തീറ്ററുകളിൽ നിന്നോയുണ്ടാകുന്ന അണുബാധയുടെ സാദ്ധ്യത കുറയ്ക്കാനും സഹായിക്കും. ചികിത്സയ്ക്കിടയിൽ സങ്കീർണതകളും പാർശ്വഫലങ്ങളും കുറയ്ക്കാനും രോഗീപരിചരണത്തിനും സുരക്ഷയ്ക്കും സഹായിക്കുമെന്ന് രാജഗിരി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുബി ടി.എസ്. പറഞ്ഞു. ലാബ് പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിക്കുന്നതിനും സ്‌കാനുകൾക്കായി ഡൈ കുത്തിവയ്ക്കുന്നതിനും കീമോ പോർട്ടുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KEEMO PORTAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.