SignIn
Kerala Kaumudi Online
Friday, 26 April 2024 7.19 PM IST

വ്യാപാരികളുടെ കടയടപ്പ് സമരം 6ന്

vyapari

കാസർകോട്: കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരെ 6ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടയടപ്പ് സമരവും ഉപവാസവും സംഘടിപ്പിക്കും.,സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ ഭാരവാഹികൾ കളക്ട്രേറ്റിനു മുന്നിലും മേഖലാ, യൂണിറ്റ് ഭാരവാഹികൾ വെള്ളരിക്കുണ്ട് ,കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുന്നിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉപവാസ സമരവും നടത്തും. യൂണിറ്റുകളിലെ പ്രധാന കവലകളിലും, സർക്കാർ ഓഫീസുകൾക്ക് മുന്നിലും രാവിലെ 10 മണി മുതൽ 12 മണി വരെ ധർണ്ണാ സമരവും നടത്തും.

കാസർകോട് കളക്ട്രേറ്റിനു സമീപം ടി.ബി.റോഡ് ജംഗ്ഷനിൽ നടത്തുന്ന ഉപവാസ സമരം .സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ശങ്കരനാരായണമയ്യ ,എ.എ.അസീസ്, ബി.വിക്രം പൈ, ടി.എ. ഇല്യാസ്, ഹരിഹരസുതൻ, ശശിധരൻ ജി.എസ്.ശിഹാബ് ഉസ്മാൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി.സ്വാഗതവു ജില്ലാ ട്രഷറർ
മാഹിൻ കോളിക്കര നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KVVES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.