തൃശൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധ പരിപാടി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്വർണ്ണക്കടത്തിലും, വനംകൊള്ളയിലും, സ്ത്രീപീഡനത്തിലും മുഖം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ സി.പി.എം ജനശ്രദ്ധ തിരിച്ച് വിടാനാണ് കെ. സുരേന്ദ്രനെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ ഹരി, ജില്ലാ വൈസ് പ്രസിഡന്റ് സർജു തൊയക്കാവ്, കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ അജിഘോഷ്, രഘുനാഥ് സി. മേനോൻ, ടോണി ചാക്കോള, വിപിൻ അയിനിക്കുന്നത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |