SignIn
Kerala Kaumudi Online
Friday, 26 April 2024 1.55 PM IST

കൊവിഡിൽ രക്തസാക്ഷികളായ ഡോക്ടർമാർക്ക് ഭാരതരത്ന നൽകണം: കെജ്‌രിവാൾ

kejriwal-bharat-ratna

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പോരാടി രക്തസാക്ഷികളായ ഇന്ത്യൻ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഭാരതരത്‌ന നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജോലിയിലിരിക്കെ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർക്ക് ഭാരത് രത്‌ന യഥാർത്ഥ ആദരാഞ്ജലിയായിരിക്കുമെന്ന് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

'ഇക്കൊല്ലം ഇന്ത്യൻ ഡോക്ടർമാർക്ക് ഭാരത് രത്‌ന ലഭിക്കണം. ഇന്ത്യൻ ഡോക്ടർ എന്നാൽ, എല്ലാ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ വിദഗ്ദ്ധർ എന്നിവരാണ്. ഇത് രക്തസാക്ഷികളായ ഡോക്ടർമാർക്ക് യഥാർത്ഥ ആദരാഞ്ജലിയായിരിക്കും. രാജ്യം മുഴുവൻ ഇതിൽ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിനിടെ 798 ഡോക്ടർമാർ മരിച്ചുവെന്നാണ് കണക്ക്. ഇതിൽ128പേരും ഡൽഹിയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BHARATRATHNA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.