തൃശൂർ: എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുമെന്നും ഒളകരയിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എത്രയും വേഗം സ്ഥാപിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ. ജില്ലയിലെ മലയോര മേഖലകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന ഓൺലൈൻ പഠന സഹായ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ കേബിൾ ടി.വി അധികൃതരുടെ സഹായത്തോടെയാണ് ഒളകരയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കിയത്. ഒളകരയിലെ 35 ഓളം കുട്ടികൾക്ക് വൈ ഫൈ സംവിധാനത്തോടെ പഠനം ഉറപ്പാക്കാനാകും. വിദ്യാഭ്യാസ രംഗത്ത് ആരും പിന്തള്ളപ്പെട്ടു പോകരുതെന്ന് അദ്ധ്യക്ഷനായ പട്ടികജാതിവർഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഓൺലൈനിൽ മുഖ്യാതിഥിയായി. കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. രവി, പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം. കെ വി.സാജു, അസി. കളക്ടർ സൂഫിയാൻ അഹമ്മദ്, എസ്.എസ്.കെ പ്രോജക്ട് കോർഡിനേറ്റർ ബിന്ദു പരമേശ്വരൻ, ഊരു മൂപ്പത്തി മാധവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |