SignIn
Kerala Kaumudi Online
Friday, 26 April 2024 9.48 PM IST

ലഹരി ഗുളികകളുമായി രണ്ടുപേർ പിടിയിൽ

excise-
ഇരവിപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ലഹരി ഗുളികകളുമായി എക്‌സൈസിന്റെ പിടിയിലായവർ

കൊല്ലം: ഇരവിപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ലഹരി ഗുളികകളുമായി രണ്ടുപേർ എക്‌സൈസ് പിടിയിലായി. തിരുവനന്തപുരം, നെടുമങ്ങാട്, വീരണകാവ്, കുഴക്കാട് പൂവച്ചൽലക്ഷം വീട് കോളനി- 18 ൽ മുഹമ്മദ് ഇൻഫാൽ (25), ഇരവിപുരം സാബു നിവാസിൽ സക്കീർ ഹുസൈൻ (29) എന്നിവരാണ് പിടിയിലായത്.

പാർട്ടി ഡ്രഗ്സ് എന്ന പേരിലറിയപ്പെടുന്ന 2. 285 ഗ്രാം എം.ഡി.എം.എ ഗുളികകളായാണ് പിടികൂടിയത്. മുഹമ്മദ് ഇൻഫാൽ ബംഗളൂരുവിൽ നിന്ന് 17,000 രൂപയ്ക്ക് 10 ഗ്രാം എം.ഡി.എം.എ ഒരു ഏജന്റ് മുഖാന്തിരം വാങ്ങുകയും ഇതിൽ നിന്ന് 3ഗ്രാം 9,000 രൂപക്ക് സക്കീർഹുസൈന് കൈമാറുകയുമായിരുന്നു. ഒരു ഗ്രാം 5,000 മുതൽ 6,000 രൂപ നിരക്കിലാണ് വിൽപ്പന. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടയിലാണ് ഇവർ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ഗോപകുമാർ, ജൂലിയൻ ക്ര്യൂസ്, ക്രിസ്റ്റിൻ, ഡ്രൈവർ നിതിൻ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.