പത്തനംതിട്ട : ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുളള ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 10 അംഗങ്ങളെ തിരഞ്ഞെടുത്തു.
ജില്ലാ വരണാധികാരിയും കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു പട്ടികജാതി സ്ത്രീ, ഒരു പട്ടികജാതി അംഗം, നാലുവീതം സ്ത്രീപുരുഷ അംഗങ്ങൾ എന്നിവരെയാണു തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജി പി. രാജപ്പൻ, വി.ടി.അജോമോൻ, ലേഖാ സുരേഷ്, സി.കെ.ലതാകുമാരി, സാറാ തോമസ്, ബീനപ്രഭ, ആർ.അജയകുമാർ, ജിജി മാത്യു, സി. കൃഷ്ണകുമാർ, ജോർജ് ഏബ്രഹാം എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് രാവിലെ 11ന് ജില്ലയിലെ നഗരസഭ കൗൺസിലർമാരുടെ യോഗം ചേർന്ന് ഒന്ന് വീതം സ്ത്രീപുരുഷ അംഗങ്ങളെയും തിരഞ്ഞെടുക്കും. ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാൻ ഉദ്ദേശിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുപ്പ് ദിവസം രാവിലെ 10.30 ന് മുമ്പ് നാമനിർദ്ദേശ പത്രിക വരണാധികാരിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |